കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ജവർ അലി മകൻ ഹൈദർ അലി (27) യെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റൊരു അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മ പാലാ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഹൈദര്‍ അലി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് കണ്ടെത്തിയത് .പാലാ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ .പി ടോംസൺ, സബ്ബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജോഷി മാത്യു, ബീനാമ്മ കെ.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.