കോട്ടയം: പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിന്റെ പേരിൽ വ്യാജ വൗട്സ്അപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ട് തട്ടിപ്പിന് ശ്രമം. ഫെയ്സ്ബുക്കിൽ നിന്നടക്കം എസ്.എച്ച്.ഒയുടെ ചിത്രം ശേഖരിച്ച ശേഷമാണ് തട്ടിപ്പ് മാഫിയ സംഘം വാട്സ്അപ്പ് അക്കൗണ്ട് ആരംഭിച്ചത്. തുടർന്ന്, ഫെയ്സ്ബുക്കിൽ നിന്നടക്കം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സമ്പർ ശേഖരിച്ച ശേഷം പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ അഞ്ചോളം പേരുടെ പക്കൽ നിന്നും തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടിരുന്നു.
ഉത്തരേന്ത്യയിൽ നിന്നുള്ള വാട്സ്അപ്പ് അക്കൗണ്ട് വഴിയാണ് കെ.പി ടോംസണിന്റെ പേരിൽ പണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ചിത്രം ഉപയോഗിച്ച്, മറ്റൊരു നമ്പരിൽ നിന്നും വാട്സ്അപ്പ് സന്ദേശം ലഭിച്ചതോടെയാണ് സുഹൃത്തുക്കളിൽ പലരും വിവരം പാലാ എസ്.എച്ച്.ഒയെ അറിയിച്ചത്. ഇതോടെ ഈ നമ്പർ സൈബർ സെൽ വഴി ഇദ്ദേഹം പരിശോധിച്ചു. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരിക്കുന്നതെല്ലാം ഉത്തരേന്ത്യൻ നമ്പരുകളിൽ നിന്നാണ് എന്ന് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് കെ.പി ടോംസൺ തന്റെ ഫെയ്സ്ബുക്കിൽ മുന്നറിയിപ്പ് സന്ദേശം ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തുടർന്ന്, ഇദ്ദേഹം സൈബർ സെല്ലിനെ സമീപിച്ചു. എന്നാൽ, ആർക്കും പണം നഷ്ടമാകാതിരുന്നതിനാൽ കേസ് എടുക്കാൻ സാധിച്ചിട്ടില്ല. തുടർന്നു പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉത്തരേന്ത്യയിൽ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന്, ഈ നമ്പരുകളിൽ നിന്നും കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പൊലീസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.