കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി മറിഞ്ഞ് അപകടം : തമിഴ്നാട് സ്വദേശിക്ക് പരിക്ക്

പാലാ: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ പരുക്കേറ്റ ഡിണ്ടി​ഗൽ സ്വദേശി എ.വിൻസെന്റിനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിനു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു മുണ്ടക്കയം
ഭാ​ഗത്തേക്കു വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.

Advertisements

Hot Topics

Related Articles