പാലാ: വെളിയന്നൂർ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തിൽ വെച്ച് ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി കപ്പാട് കപ്പലുമാക്കീൽ വീട്ടിൽ പരേതനായ മാത്യുവിൻ്റെ മകൾ സിസ്റ്റർ ആൻമരിയായുടെ(51) സംസ്കാരം നാളെ ജൂലൈ 21 ഞായറാഴ്ച രാവിലെ 11.30 ന് പൊൻകുന്നം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ നടത്തപ്പെടും. ശനിയാഴ്ച പുലർച്ചെ ആണ് കാഞ്ഞിരമല ആരാധന മഠത്തിൽ ധ്യാനത്തിന്റെ എത്തിയ സിസ്റ്റർ ആൻമരിയ കിടിപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റർ ആൻമരിയ ധ്യാനത്തിനായി ആശ്രമത്തിൽ എത്തിയത്, രാമപുരം എസ്എച്ച് ഒ, പാലാ ഡിവൈഎസ്പി, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി . കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം കാഞ്ഞിരപ്പള്ളി യിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ, മാതാവ് മേരി ഇലഞ്ഞി മണ്ണികുറ്റി കുടുംബാംഗം. സഹോദരങ്ങൾ: ലിജോ, കവിത,മായ.