പാലാ സെന്റ്‌ തോമസ് ഓട്ടോണോമസ് കോളജിൽ സ്ത്രീ ശക്തീകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

പാലാ : സെന്റ്‌ തോമസ് ഓട്ടോണോമസ് കോളജിലെ ചരിത്ര വിഭാഗത്തിന്റെയും അയർക്കുന്നം ലയൺസ് ക്ലബ്‌ ഓഫ് അയർക്കുന്നത്തിന്റെയും ആഭിമുഖ്യത്തിൽ “ബോൾഡ് ആൻഡ് ബ്രില്ല്യന്റ് സർക്കിൾ ഫോർ വുമൺ” എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തികൊണ്ടുള്ള സ്ത്രീ ശക്തീകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

Advertisements

പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജയിംസിന്റെ അധ്യക്ഷതയിൽ സോഷ്യൽ ആക്ടിവിസ്റ്റ് നിഷാ ജോസ് നിർവഹിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കോളജിലെ ചരിത്ര വിഭാഗം മേധാവി മനീഷ് വർഗീസ് ജോൺ, ലയൺസ് ക്ലബ് അയർക്കുന്നം യൂണിറ്റ് പ്രസിഡന്റ് ഫ്ലോറി മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജിനു ജോർജ്ജ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലയൺസ് ക്ലബ്ബ് അംഗങ്ങളായ ബെന്നി മൈലാടൂർ, (റീജിയൻ ചെയർമാൻ), സിസിലി ജോസഫ്, ഉഷാ പണിക്കർ, സിനി പീറ്റർ, പി.റ്റി. ജോസഫ്, വി. എ. അഗസ്റ്റിൻ, പ്രസന്നൻ കെ. പണിക്കർ എന്നിവർ പങ്കെടുത്തു. പൊതുപരിപാടിയെ തുടർന്ന് “ഇമോഷണൽ ഇന്റലിജൻസ് ഫോർ യങ് പ്രൊഫഷണൽസ്” എന്ന വിഷയത്തിൽ ബിസിനസ് ഇൻക്യൂബേഷൻ മാനേജരും റിസോഴ്സ് പേഴ്സണുമായ ജിനോ എം. സ്കറിയ ക്ലാസ്സ് നയിച്ചു.

Hot Topics

Related Articles