പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് സൂചന.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോർട്ട് . അതേസമയം ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുൻ എം.പി രമ്യാ ഹരിദാസിനാണ് മുന്നണിയുടെ പ്രഥമപരിഗണനയില്‍ ഉള്ളത് . വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി ഉപതിരഞ്ഞെടുപ്പില്‍ വരുന്നതോടെ ഇത് തിരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

Advertisements

യു.ഡി.എഫ് ഷാഫി പറമ്പിലിന് പകരം രാഹുലിനെ കളത്തിലിറക്കാനാണ് പദ്ധതിയിടുന്നത് . തുടർന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കള്‍ പിന്തുണച്ചുവെന്നാണ് വിവരം . മറ്റ് പേരുകളൊന്നും പാക്കാടുമായി ബന്ധപ്പെട്ട് നിലവില്‍ യു.ഡി.എഫിന്റെ മുന്നിലില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രമ്യാ ഹരിദാസ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും പിടിച്ച വോട്ടുകള്‍ കണക്കിലെടുത്താണ് രമ്യയെ തന്നെ വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച്‌ യു.ഡി.എഫ് ചിന്തിച്ചത് . 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണൻ 35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് .എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 8,798 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നും മത്സരിച്ച സി.സി. ശ്രീകുമാറിന്റെ പേരും യു.ഡി.എഫിന്റെ പരിഗണനയില്‍ ഉണ്ട് .

Hot Topics

Related Articles