പാലക്കാട് ഒൻപതു പേർ മരിച്ചിട്ടും സ്വകാര്യ ബസിന്റെ ചോരക്കൊതി മാറുന്നില്ല..! കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ കുട്ടിയെ സ്വകാര്യ ബസിൽ നിന്ന് തള്ളിയിട്ടതോ തെറിച്ച് വീണതോ..? രണ്ടായാലും പിഴവ് സ്വകാര്യ ബസിന്; നാടിനെ ഞെട്ടിച്ച വീഡിയോ കാണാം

കോട്ടയം: പാലക്കാട്ട് വിനോദ യാത്രാ സംഘം സഞ്ചരിച്ച സ്വകാര്യ ബസ് അമിത വേഗത്തിൽ എത്തി കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ ഇടിച്ച് ഒൻപത് കുട്ടികളാണ് മരിച്ചത്. ഇതിനു പിന്നാലെ സ്വകാര്യ ബസുകളിൽ പരിശോധന മോട്ടോർ വാഹന വകുപ്പ് ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിനിടെയാണ് കോട്ടയത്ത് ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. കോട്ടയം പാക്കിൽ പവർഹൗസ് റോഡിൽ വെള്ളിയാഴ്ചയുണ്ടായ അപകടമാണ് അധികൃതരുടെ അനാസ്ഥയുടെയും, സ്വകാര്യ ബസിന്റെ അശ്രദ്ധയും ഫലമാണ് എന്നു വ്യക്തമായിരിക്കുന്നത്. സ്വകാര്യ ബസിൽ നിന്നും കുട്ടിയെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ, ഇതല്ല ബസിൽ നിന്ന് കുട്ടി തന്നെ റോഡിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു എന്ന വാദമാണ് ബസ് ജീവനക്കാർ പൊലീസിനു നൽകുന്ന വിശദീകരണം.

Advertisements

എന്നാൽ, ഇതിൽ ഏതാണെങ്കിലും സ്വകാര്യ ബസ് അധികൃതരുടെ ഭാഗത്ത് തന്നെയാണ് വൻ വീഴ്ച ഉണ്ടായിരിക്കുന്നതെന്ന വാദമാണ് ഉയരുന്നത്. സ്വകാര്യ ബസിൽ നിന്ന് സ്റ്റോപ്പിൽ ഇറങ്ങാൻ നിന്ന കുട്ടി റോഡിൽ തെറിച്ച് വീണിട്ടുണ്ടെങ്കിൽ വീഴ്ച സംഭവിച്ചത് ബസ് ജീവനക്കാർക്ക് തന്നെയാണ്. സ്വകാര്യ ബസുകൾക്ക് ഡോർ നിർബന്ധമാണ്. ഇത്തരത്തിൽ ഡോറരികിൽ നിന്ന് കുട്ടി തെറിച്ചു വീണു എന്ന ബസ് ജീവനക്കാരുടെ വാദം ശരിയാണെങ്കിൽ പ്രതിക്കൂട്ടിൽ ആകുന്നത് ഇതേ സ്വകാര്യ ബസ് ജീവനക്കാർ തന്നെയാണ്. ഇനി കുട്ടിയെ തള്ളിയിട്ടതാണ് എന്ന നാട്ടുകാരുടെ വാദം ശരിയാണെങ്കിലും പ്രതിസ്ഥാനത്ത് വരുന്നത് ഇതേ സ്വകാര്യ ബസ് ജീവനക്കാർ തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ ഇങ്ങനെ
കോട്ടയം പാക്കിൽ പവർ ഹൗസ് റോഡിൽ സ്വകാര്യ ബസിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥി മുഖമടിച്ച് റോഡിൽ തെറിച്ചു വീണു. കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് റോഡിലേയ്ക്കു തള്ളിയിട്ടതാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. എന്നാൽ, ബസിൽ നിന്ന് റോഡിലേയ്ക്കു കുട്ടി ചാടിയിറങ്ങിയതാണ് എന്നാണ് ബസ് അധികൃതരുടെ വിശദീകരണം. പാക്കിൽ പന്നിമറ്റം റോഡിൽ പവർഹൗസ് റോഡിൽ വെള്ളിയാഴ്ചമായിരുന്നു കേസിനാസ്പദമായമായ സംഭവം.

വൈകിട്ട് നാലു മണിയോടെ ബുക്കാന സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി ചിപ്പി എന്ന സ്വകാര്യ ബസിൽ വരികയായിരുന്നു. പാക്കിൽ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിൽ ബസിൽ നിന്നും പവർഹൗസ് ഭാഗത്ത് ഇറങ്ങുന്നതിനായി ഈ കുട്ടി മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഈ സ്റ്റോപ്പിൽ നിർത്താതിരിക്കാൻ ബസിൽ നിന്നും കുട്ടിയെ റോഡിലേയ്ക്കു തള്ളിയിടുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചിപ്പി എന്ന ബസ് ജീവനക്കാർക്ക് എതിരെ നാട്ടുകാർ ഉന്നയിക്കുന്നത്.

റോഡിൽ മുഖമടിച്ച് വീണ കുട്ടിയുടെ മുൻ നിരയിലെ പല്ലുകൾ തെറിച്ചു പോയി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ കടയുടെ മുന്നിലേയ്ക്കു മാറ്റിയിരുത്തി. തുടർന്ന് പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം ആശുപത്രിയിലേയ്ക്കു മാറ്റി. എന്നാൽ, സ്വകാര്യ ബസിൽ നിന്ന് കുട്ടി റോഡിലേയ്ക്കു ചാടുകയായിരുന്നു എന്ന വാദമാണ് ചിപ്പി എന്ന ബസിലെ ജീവനക്കാർ ഉയർത്തുന്നത്. കുട്ടിയെ ആരും തള്ളിയിട്ടിട്ടില്ലെന്നും കുട്ടി സ്വയം ചാടിയതാണ് എന്നും ഇവർ വാദം ഉന്നയിക്കുന്നു.

എന്നാൽ, സ്വകാര്യ ബസുകൾക്ക് ഡോർ നിർബന്ധമാണ്. എന്നാൽ ജീവനക്കാരുടെ വാദം അംഗീകരിച്ചാൽ സ്വകാര്യ ബസിന് ഡോറുണ്ടായിരുന്നില്ലെന്നു വേണം കരുതാൻ. സ്വകാര്യ ബസിൽ നിന്നും പുറത്തേയ്ക്കു തെറിച്ചു വീണ കുട്ടി വീണത് പിൻ തിരിഞ്ഞാണ്. ഈ സാഹചര്യത്തിൽ കുട്ടിയെ ബസിനുള്ളിൽ നിന്നും തള്ളിയിട്ടതിന്റെ ലക്ഷണമാണ് കാണുന്നത്. സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നു താനും. കുട്ടി ബസിൽ നിന്ന് വീണതാണെങ്കിൽ ബസ് നിർത്തി വിവരം എന്താണ് എന്നു തിരക്കാനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles