പാലക്കാട്ടെ ഇരട്ടക്കൊലപാതകം ; സർവകക്ഷി യോഗം ബഹിഷ്കരിച്ച ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട് :  പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ബിജെപിയെ മന്ത്രി കെ കൃഷ്ണന്‍ കുട്ടി രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതാണ്. ചര്‍ച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Advertisements

അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ മൂപ്പിളമ തര്‍ക്കമെന്ന് ആരോപിച്ചാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.