പാലാ : തലപ്പുലത്ത് പ്ലൈവുഡ് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റി മംഗലത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടമായ ലോറി കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് ചിതറി വീണു. ചെങ്കുത്തായ ഇറക്കത്തിൽ വശത്ത് നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി. പോലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു.
Advertisements

