പാലാ നിയോജക മണ്ഡലത്തിലെ സർക്കാർ കെട്ടിടങ്ങളിലും പൊതുവിദ്യാലയങ്ങളിലും സോഷ്യൽ ഓഡിറ്റ് നടത്തി സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി

പാലാ : നിയോജകമണ്ഡലത്തിലെ സർക്കാർ കെട്ടിടങ്ങളുടെയും പൊതു വിദ്യാലയങ്ങളുടെയും സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് ആവശ്യവുമായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി രംഗത്ത്.

Advertisements

തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിന് ശേഷമെങ്കിലും സർക്കാർ ഇതിന് മുതിർന്നിരുന്നുവെങ്കിൽ കൊല്ലത്ത് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നു എന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജ്മെന്റിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കെഎസ്ഇബിയുടെയും അനാസ്ഥയാണ് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമാക്കിയത്. പക്ഷേ ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്ത സർക്കാർ നടപടി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം ആണെന്നും യുഡിഎഫ് ആരോപിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെയും, കൊല്ലത്തെ പൊതു വിദ്യാലയത്തിലെയും സാഹചര്യം തന്നെയാണ് പാലാ ജനറൽ ഹോസ്പിറ്റലിന്റെത് അടക്കമുള്ള പൊതു കെട്ടിടങ്ങളിൽ ഉള്ളതെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ തന്നെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇത് പൂഴ്ത്തി വച്ചിരിക്കുകയാണ് എന്നും യുഡിഎഫ് ആരോപിച്ചു. വിഷയത്തിൽ രാഷ്ട്രീയം കലർത്താതെ തെറ്റ് തിരുത്തുവാൻ അധികൃതരും ഭരണാധികാരികളും തയ്യാറാകണമെന്നും പൊതുജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡി സി സി വൈസ്പ്രസിഡൻ്റ് എ.കെ ചന്ദ്രമോഹൻ യോഗം ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
ജോർജ് പുളിങ്കാട്,
എൻ സുരേഷ്, സി.ടി രാജൻ, അനസ് കണ്ടത്തിൽ ,
ആർ.പ്രേംജി, തങ്കച്ചൻ മണ്ണുശ്ശേരി, സന്തോഷ് മണർകാട്ട്, താഹ തലനാട്, ജോസി പൊയ്കയിൽ, ഷോജി ഗോപി, സജി സിറിയക്, ഷിബു പൂവേലിൽ, മൈക്കിൾ കാവുകാട്ട്, ദേവസ്യ കെ. ജെ, ജോസ് വേരനാനി, ടോണി തൈപ്പറമ്പിൽ, ഷിജി ഇലവുംമൂട്ടിൽ, പയസ് തോമസ്, കെ.ഗോപി,ഡയസ് കെ.സെബാസ്റ്റ്യൻ, ജോസ് കുഴികുളം, പ്രശാന്ത് വള്ളിച്ചിറ, തോമസ് താളനാനി, ബോബി ഈപ്പാടി,റോയി നാടുകാണി ,ജോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles