കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ ശതോത്തര സുവർണ്ണ ജൂബിലി ഭാഗമായി പള്ളം സെന്റ് പോൾസ് സൺഡേ സ്‌കൂളിന്റെ നേതൃത്വത്തിൽ ‘മെൽസോ തിരുവചന വായന പകർത്തൽ പദ്ധതി’ ഇന്ന് പള്ളം സെന്റ് പോൾസ് ഹാളിൽ നടന്നു.
Advertisements




കോട്ടയം ഭദ്രാസനത്തിലെ 80 ഇടവകകളിൽ നിന്നായി 6886 വിശ്വാസികൾ ചേർന്ന് വി. വേദപുസ്തകം ഇന്നേ ദിവസം പകർത്തി എഴുതി. പള്ളം സെന്റ് പോൾസ് ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ, സൺണ്ടേ സ്‌കൂൾ കുട്ടികളും അധ്യാപകരും ഉൾപ്പെടെ 160 വിശ്വസികൾ പകർത്തി എഴുതി.
റവ. ഫാ. ഡോ. തോമസ് സഖറിയാ, ഇടവക ട്രസ്റ്റി സോണി തോമസ്, സൺണ്ടേ സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷാ ചെറിയാൻ, സെക്രട്ടറി സോബി മാത്യു എന്നിവർ നേതൃത്വം നൽകി.