പലസ്തീൻ ഐക്യദാർഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു.

കോട്ടയം:മാതൃരാജ്യത്തിന്‌ വേണ്ടിയുള്ള പോരാട്ടം പലസ്തീൻ ജനതയുടെ അവകാശമാണ്, പലസ്തീൻ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാഷ്ട്രങ്ങൾ ഇടപെടുക, പലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് എസ് ഡി പി ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഡ്യമർപ്പിച്ച്‌ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഗാന്ധി സ്‌ക്വയ്‌റിൽ നിന്നും ആരംഭിച്ച ഐക്യദാർഢ്യ റാലി ടൗൺ ചുറ്റി തിരുനക്കരയിൽ സമാപിച്ചു.

Advertisements

ജില്ലാ പ്രസിഡന്റ്‌ സി ഐ മുഹമ്മദ്‌ സിയാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ യു നവാസ് എന്നിവർ സംസാരിച്ചു. ജില്ലാ ജി എസ് ഒ അമീർ ഷാജി ഖാൻ,സെക്രട്ടറിമാരായ നിസ്സാം വൈക്കം, അഫ്സൽ പി എ, ട്രെഷറർ കെ എസ് ആരിഫ്,ജില്ലാ കമ്മിറ്റിയംഗംങ്ങളായ അൻസൽ പായിപ്പാട്,അയ്യൂബ് കൂട്ടിക്കൽ, നൗഷാദ് കൂനന്താനം, ഉവൈസ് ബഷീർ,എം കെ നിസാമുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.