പാലാ : സ്കൂൾ മാനേജർ റവ ഫാ. ബെർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ച യോഗം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ എജൻസി സെക്രട്ടറി
റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ ആൽബിൻ അലക്സ് പ്രതിഭകളെ ആദരിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷൈനി ജോസഫ് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഷൈനി ജോസഫിനെ സ്കൂൾ മാനേജരും,
പി ടി എ അംഗങ്ങളും മെമൻ്റോ നൽകി ആദരിച്ചു. സോണിയ എബിസൺ, മാസ്റ്റർ വൈഷ്ണവ് സുജിത്, ശ്രീമതി സ്റ്റെഫി ജോസഫ്, ഷിനോ ആൻ്റെണി, മിനി എം. മാത്യു എന്നിവർ സംസാരിച്ചു. സമ്മേളനാന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Advertisements