പാലാ വർക്കിംഗ് വിമൻസ് ഹോസ്റ്റൽവനിതാ വികസന കോർപ്പറേഷൻ ഏറ്റെടുക്കുന്നു : കരാർ ഒപ്പുവച്ചു

പാലാ: നഗരസഭയുടെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നവീകരിച്ച് പ്രവർത്തനസജ്ജമാക്കി വനിതാ ജീവനക്കാരായവർക്ക് പ്രയോജനപ്പെടുത്തുന്നതിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി നഗരസഭ കരാർ ഒപ്പുവച്ചു.
75-ൽ പരം ജീവനക്കാരായ വനിതകൾക്ക് ഇവിടെ ചുരുക്കിയ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും.

Advertisements

നഗരസഭയ്ക്ക് പൊതുമരാമത്ത് നിരക്കിൽ പ്രതിമാസ വാടകയും നൽകും –
ഹോസ്റ്റൽ പ്രവർത്തനം കോർപ്റേഷൻ ഏറ്റെടുക്കുന്നതോടെ നിലവിലുള്ള മന്ദിരത്തിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ക്യാൻ്റീൻ സൗകര്യം, കുട്ടികൾക്കായി ക്രഷ്, വ്യായാമകേന്ദ്രം എന്നിവയും സജ്ജീകരിക്കും.
വനിതാ വികസന കോർപ്പറേഷൻ റീജണൽ ഡയറക്ടർ എം.ആർ.രങ്കനും നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോമുമാണ് കരാറിൽ ഒപ്പുവച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർമാൻ ബിജി ജോജോ, വനിതാ വികസന കോർപ്പറേഷൻ ഭരണസമിതി അംഗം പെണ്ണമ്മ ജോസഫ് ,വിക സനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ സാവിയോ കാവുകാട്ട് മുനിസിപ്പൽ എൻജിനീയർ എ. സിയാദ് എന്നിവരും പങ്കെടുത്തു.
വനിതാ വികസന കോർപ്പറേഷൻ്റെ ജില്ലയിലെ പ്രഥമ ഹോസ്റ്റൽ സംരഭമാണിതെന്ന് ഡയറക്ടർ പെണ്ണമ്മ ജോസഫ് പറഞ്ഞു.ലീസിന് നഗരസഭ ഭൂമി വിട്ടു തന്നാൽ ബ്രഹത് ഹോസ്റ്റൽ ഫസിലിറ്റി നിർമ്മിക്കുവാനും വനിതാ വികസന കോർപ്പറേഷന് പദ്ധതിയുണ്ട് എന്ന് പെണ്ണമ്മ ജോസഫ് അറിയിച്ചു. ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നഗരസഭയുമായി നടത്തി.

Hot Topics

Related Articles