പള്ളിക്കത്തോട്ടിലെ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് പ്രതിഷേധം : വേറിട്ട പ്രതിഷേധവുമായി യുവമോർച്ച

പള്ളിക്കത്തോട് : പി ഡബ്യു ഡി അനാസ്ഥയെ തുടർന്ന് തകർന്ന പള്ളിക്കത്തോട്ടിൽ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് യുവമോർച്ചയുടെ പ്രതിഷേധം. ജൽ ജീവൻ പദ്ധതിക്കായി കുഴിച്ച റോഡിലെ കുഴികൾ അടക്കാത്ത വാട്ടർ അതോരിറ്റിയുടേയും പി ഡബ്യു ഡി യുടെയും അനാസ്ഥക്ക്‌ എതിരെ യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് പ്രതീകാത്മക സമരം നടത്തി. പള്ളിക്കത്തോട് ടൗൺ, മന്ദിരം ജംഗ്‌ഷൻ, കയ്യൂരി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കുഴികൾ അടച്ചു.

Advertisements

പള്ളിക്കത്തോട് ടൗണിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനായി വാട്ടർ അതോറിറ്റി രണ്ട് കോടി രൂപ PWD യിൽ അടച്ചിട്ടുണ്ട്. എന്നാൽ പരസ്പരം പഴിചാരി ഈ കാര്യത്തിൽ ഒരു നടപടിയും മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ തയ്യാറാവാത്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു പ്രതിഷേധ സമരം നടത്തേണ്ടി വന്നത് എന്ന് യുവമോർച്ച പറഞ്ഞു. ഈ കാര്യത്തിൽ ഉടൻ നടപടി ഉണ്ടായില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും യുവമോർച്ച നേതാക്കൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിജെപി മധ്യ മേഖലാ പ്രസിഡന്റ്‌ എൻ ഹരി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ മീഡിയ കൺവീനർ സതീഷ് ചന്ദ്രൻ മാസ്റ്റർ, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ ദിപിൻ സുകുമാർ, ജനറൽ സെക്രട്ടറി അജിത് തോമസ്, യൂവമോർച്ച പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ്‌ അഡ്വ. ശ്രീമുരുകൻ, കെ. ഹരീഷ്, രാഹുൽ ആർ നായർ, രതീഷ് എ പിള്ള, ശ്രീക്കുട്ടൻ, സുമേഷ്, അജിത്ത് നായർ,ആദർശ്,തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles