പാലക്കാട്: ട്രെയിനില്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കോട്ടയത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പാലക്കാട് പിടിയിലായി. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. കോട്ടയം അയ്മനം കോട്ടമല വീട്ടില്‍ തോമസ് മാത്യു മകന് റോജന്‍ മാത്യു (36) വാണ് പാലക്കാട് റെയില്‍വേ സംരക്ഷണ സേനയുടെയും പാലക്കാട് എക്സൈസിന്റെയും പിടിയിലായത്. മൂന്നേ മുക്കാല്‍ കിലയോളം കഞ്ചാവാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്.
ആന്ധ്രയില്‍ നിന്നും ട്രെയിന്‍ വഴി പാലക്കാട് എത്തിയ ഇയാള്‍ പാലക്കാട് ജംഗ്ഷനില്‍ നിന്നും റോഡ് മാര്‍ഗം കോട്ടയത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ നടത്തുന്നതിന് പണം കണ്ടെത്തുന്നതിനാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയത്. അന്യസംസ്ഥാനത്തുനിന്നും ട്രെയിൻ മാർഗ്ഗവും റോഡ് മാർഗ്ഗവും എത്തിക്കുന്ന കഞ്ചാവ് ചെറുപുതികളാക്കി വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി. നിരവധി ക്രിമിനല്‍ക്കേസുകളിലും പ്രതിയാണ് ഇയാള്‍.