പള്ളിക്കത്തോട് പഞ്ചായത്ത് സൻ സദ് ആദർശ് ഗ്രാമ പദ്ധതിയിൽ : പദ്ധതിയിൽ ഉൾപ്പെടുത്തിയത് പി.ടി ഉഷ എം.പി : കോട്ടയത്തെ ജനങ്ങൾക്കുള്ള സന്ദേശം : ലിജിൻ ലാൽ 

പള്ളിക്കത്തോട് : ഗ്രാമ പഞ്ചായത്തിനെ സൻ സദ് ആദർശ് ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ പി ടി ഉഷ എം പി വലിയ ഒരു സന്ദേശം ആണ് കോട്ടയത്തെ ജനങ്ങൾക്ക് നൽകുന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ പറഞ്ഞു.

Advertisements

നിരവധിതവണ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിനെ ഈ പദ്ധതിയിൽ ഉൾപെടുത്തുന്നതിന് വേണ്ടി പ്രദേശത്തെ എം പിയെ ബന്ധപ്പെട്ടപ്പോൾഒക്കെ ഈ പദ്ധതിക്കെതിരെ മുഖം തിരിക്കുന്ന സമീപനം ആണ് എം പി യുടെ ഭാഗത്തുനിന്നും ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ പദ്ധതിയിൽ ഗ്രാമ പഞ്ചായത്തിനെ ഉൾപെടുത്തിയതിലൂടെ ജില്ലയിലെ ഏറ്റവും മികച്ച മാതൃക ഗ്രാമ പഞ്ചായത്ത്‌ ആയി പള്ളിക്കത്തോട് മാറുമെന്നും ജില്ലാ പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

നിലവിലെ ഭരണ സമിതി നടപ്പിലാക്കുന്ന പദ്ധതികൾക്ക് കൂടുതൽ ഉർജ്ജം പകരുവാൻ ഈ തീരുമാനം കൊണ്ട് സാധിക്കും എന്ന് ലിജിൻ ലാൽ പറഞ്ഞു.

Hot Topics

Related Articles