പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കും കാരിത്താസ് ആശുപത്രിയും സംയുക്തമായി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി : സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു

വൈക്കം: വൈക്കം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പള്ളിപ്രത്തു ശേരി സർവീസ് സഹകരണ ബാങ്കും കാരിത്താസ് ആശുപത്രിയുംസംയുക്തമായി സൗജന്യ വൈദ്യപരിശാധന ക്യാമ്പും മരുന്നു വിതരണവും നടത്തി. സെൻ്റ് ലൂയിസ് യു പി സ്കൂളിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. സി. കെ.ഷാജിമോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആശാ പ്രവർത്തകരെ ഉപഹാരം നൽകി ആദരച്ചു. മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, ടി.എസ്. സെബാസ്റ്റ്യൻ, ടി. അനിൽകുമാർബാങ്ക് ശതാബ്ദി ആഘോഷ കമ്മറ്റി ജനറൽ കൺവീനർ സെബാസ്റ്റ്യൻ ആൻ്റണി, ഡോ.ഷാരോൺ , ജെ .ഐസക്, സെക്രട്ടറി ജൂബിപോൾ തുടങ്ങിയവർ പ്രസംഗിച്ചു.ക്യാമ്പിൽ നൂറുകണക്കിനാളുകൾ ചികിൽസതേടി.

Advertisements

Hot Topics

Related Articles