പള്ളിക്കത്തോട്ടിൽ കശാപ്പിനെത്തിയ പോത്ത് കെട്ട് പൊട്ടിച്ച് വിരണ്ടോടി..! വിരണ്ടോടിയ പോത്ത് പള്ളിക്കത്തോട് സ്വദേശിയെ കുത്തി വീഴ്ത്തി; പോത്തിനെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു

കോട്ടയം: പള്ളിക്കത്തോട് ഇളമ്പള്ളിയിൽ കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി. വിരണ്ടോടിയ പോത്ത് പ്രദേശ വാസിയെ കുത്തി വീഴ്ത്തി. പ്രദേശവാസിയായ ഇളമ്പള്ളിൽ ക്ഷേത്രത്തിനു സമീപത്തുള്ള ഷാജിയെയാണ് പോത്ത് കുത്തി വീഴ്ത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പ്രദേശത്ത് കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയയത്. പ്രദേശമാകെ അക്രമാസക്തമായ പോത്ത് ഭയന്നോടിയതോടെ നാട്ടുകാരും ഭീതിയിലായി. നാട്ടുകാരിൽ ചിലരും കശാപ്പുകാരും പോത്തിനെ പിടികൂടുന്നതിനായി പിന്നാലെ ഓടി. എന്നാൽ , അവർക്കാർക്കും പോത്തിനെ തടഞ്ഞു നിർത്താൻ സാധിച്ചില്ല.

Advertisements

ഇതിനിടെയാണ് വിരണ്ടോടിയ പോത്ത് ഷാജിയെ കുത്തി വീഴ്ത്തിയത്. തുടർന്നു, നാട്ടുകാർ പോത്തിനു പിന്നാലെ ഓടി. എന്നാൽ, ഇവർക്കാർക്കും പോത്തിനെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചില്ല. വിവരം അറിഞ്ഞ് പള്ളിക്കത്തോട് പൊലീസും, അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. തുടർന്നു, പോത്തിനു പിന്നാലെ ഓടിയെങ്കിലും ഇതുവരെയും പോത്ത് കീഴടങ്ങിയിട്ടില്ല. തുടർന്നു തോടിന് അക്കരെപ്പറമ്പിൽ എത്തി നിൽക്കുകയാണ് പോത്ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.