പാമ്പാടിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ : പിടിയിലായത് കൂരോപ്പട സ്വദേശി

പാമ്പാടി : അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗത്തിൽ ചീരംപറമ്പിൽ വീട്ടിൽ ഐസക്ക് മകൻ വിൽസൺ ഐസക്ക് (45) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അയാളെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നു.

Advertisements

വിൻസനും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വിൻസൺ വീട്ടിൽ വന്ന സമയത്ത് ഭാര്യയെ കാണാതിരിക്കുകയും തുടർന്ന് ഭാര്യ അയൽവാസിയുടെ വീട്ടിൽ ഉണ്ട് എന്ന് സംശയത്താല്‍ വിൽസൺ അയൽവാസിയുടെ വീട്ടിൽ കയറി അയാളെ വെട്ടുകയായിരുന്നു . തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.ഐ മാരായ ലെബി മോൻ, തോമസ് എം. ജോർജ്, എ.എസ്.ഐ രമേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസറായ ദയാലു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot Topics

Related Articles