കോട്ടയം പാമ്പാടിയിൽ ബസിനുള്ളിൽ മാല മോഷണം : പ്രതിയായ യുവതി പിടിയിൽ

പാമ്പാടി : ബസ് യാത്രക്കിടെ മാല മോഷണം, നിരവധി മോഷണ കേസിലെ പ്രതിയായ യുവതി ഒടുവിൽ പിടിയിൽ. കോട്ടയത്ത് ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. കോട്ടയം മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക് ശേഷം പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കമുള്ള മാല പ്രതി കവർന്നത്. മാല വിറ്റ കോട്ടയത്തെ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിരവധി മോഷണക്കേസിൽ പ്രതിയാണ് മിനി തോമസ്. ബസുകളിലെ തിരക്ക് മുതലെടുത്ത് ഞൊടിയിടയിൽ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles