പമ്പ : തുണി അലക്കുന്നതിനിടെ ഒഴുകി പോയ ഷോൾ പിടിക്കാൻ പമ്പയാറ്റിൽ ഇറങ്ങിയ പ്ളസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ഒപ്പം വെള്ളത്തിൽ ചാടിയ രണ്ടു പെൺകുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി. നാറാണം തോട് അമ്പലപ്പറമ്പിൽ വിനോദിൻ്റെ മകൾ നന്ദനാ വിനോദാണ് മരിച്ചത്.
തുലാപ്പള്ളിയിൽ പമ്പയാറ്റിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കൂടിയായിരുന്നു സംഭവം. നന്ദനയും സുഹൃത്തുക്കളും കൂടി തുണി അലക്കുന്ന അതിനായി പമ്പയാറ്റിൽ ഇറങ്ങുകയായിരുന്നു. ഇതിനിടെ നന്ദനയുടെ ഷോൾ ഒഴുക്കിൽ പെട്ടു പോയി. ഈ ഷോട്ട് എടുക്കാൻ ഉള്ള ശ്രമത്തിനിടെ കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പാട്ട് ജംഗ്ഷനിലുള്ള പാപ്പി ക്കയത്തിൽ നന്ദന കുടുങ്ങിയതോടെ ടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വെള്ളത്തിലേക്ക് എടുത്തുചാടി. കഴുത്തിൽ കുടുങ്ങിയ നന്ദനയെ രക്ഷിക്കാനായില്ല. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മറ്റു രണ്ട് പെൺകുട്ടികളെയും രക്ഷപ്പെടുത്തി. അരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് നന്ദനയുടെ മൃതദേഹം കണ്ടെത്തിയത്.