പാമ്പാടി പതിനാലാംമൈലില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കുഴിയിലേയ്ക്ക് മറിഞ്ഞു; കാറിലുണ്ടായിരുന്നത് ളാക്കാട്ടൂര്‍ സ്വദേശികള്‍

കോട്ടയം: കെ.കെ റോഡില്‍ പാമ്പാടി പതിനാലാംമൈലില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലേയ്ക്ക് മറിഞ്ഞു. കെ.കെ റോഡില്‍ കോത്തലയ്ക്ക് സമീപത്താണ് കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും മറിഞ്ഞത്. അപകടത്തില്‍ ളാക്കാട്ടൂര്‍ സ്വദേശികളായ നാലംഗ സംഘം പെട്ടെങ്കിലും ആര്‍ക്കും സാരമായ പരിക്കേറ്റില്ല.

Advertisements

ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. കുമളിയില്‍ ചികിത്സയ്ക്കായി പോയശേഷം തിരികെ മടങ്ങുകയായിരുന്നു കുടുംബം. കാറിനുള്ളില്‍ ഡ്രൈവറടക്കം 5 പേരാണുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ സമീപത്തെ പുരയിടത്തിലാണ് ഇടിച്ച് നിന്നത്. അപകടത്തില്‍പ്പെട്ടവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles