പുതുപ്പള്ളി : പാമ്പാടി ബാറിലുണ്ടായ സംഘർഷത്തിൽ ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വള്ളിമലയിൽ പരേതരായ ഷാജിയുടെയും സാലിയുടെയും മകൻ വി എസ് ജിസനാണ് (29 ) വീട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി ബാറിൽ ഉണ്ടായ സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റ ഗുരുതരമായി പരിക്കേറ്റ ജിസൻ മൂന്ന് മാസക്കാലത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
തുടർന്ന് ചലന ശേഷി നഷ്ടപ്പെട്ട് കോമയിലായ യുവാവ് വീട്ടിൽ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സിംങ് എന്ന് വിളിപ്പേരുള്ള പാമ്പാടി സ്വദേശി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിൽ പോയ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ജിസന്റെ മൃതദേഹം വ്യാഴം രാവിലെ 8ന് വസതിയിൽ ഭവനത്തിലേ ശുശ്രുഷകൾക്ക് ശേഷം രാവിലെ 11 ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സിഎസ്ഐ ചർച്ചിൽ. സഹോദരി ജൂണി.