റബര്‍ തോട്ടത്തിലെ തീ പിടുത്തം അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു വയോധികനു ദാരുണാന്ത്യം: സംഭവം കോട്ടയം മീനടത്ത്

കോട്ടയം: കോട്ടയത്തു സ്വന്തം പുരയിടത്തിനുള്ളിലെ റബര്‍ തോട്ടത്തില്‍ ഉണ്ടായ തീ പിടുത്തം അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു വയോധികനു ദാരുണാന്ത്യം. മീനടം കുരിയ്ക്കാകുന്നു സ്വദേശി മണ്ണുക്കടുപ്പില്‍ എം.കെ.കുര്യാക്കോസാണ് (സണ്ണി, 80) മരിച്ചത്. ഇന്നു ഉച്ചയ്ക്കു രണ്ടിനാണു സംഭവം. സ്വന്തം പുരയിടത്തിലെ റബര്‍ തോട്ടത്തില്‍ പടര്‍ന്നു പിടിച്ച തീ അണക്കാനുള്ള ശ്രമത്തിനിടെ കുര്യാക്കോസ് നിലത്തു വീഴുകയായിരുന്നു.

Advertisements

പുകശ്വസിച്ചു ബോധരഹിതനായി വീണ കുര്യാക്കോസ് പൊള്ളലേറ്റു മരിക്കുകയായിരുന്നു. പാമ്ബാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 5ന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സസ് വലിയപള്ളിയില്‍. മീനടം കാഞ്ഞിരപ്പള്ളില്‍ അന്നമ്മ കുര്യാക്കോസാണു ഭാര്യ. മക്കള്‍: സുജ, ബിനോയ്, ജേക്കബ്.

Hot Topics

Related Articles