ലഹരി ഉപയോഗത്തിന് എതിരെ ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ കൂട്ടനടത്തം മാർച്ച് 29 ശനിയാഴ്ച : ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും

പാമ്പാടി : ലഹരി ഉപയോഗത്തിന് എതിരെ ചെന്നാമറ്റം ഗ്രാമീണ വായനശാലയുടെ കൂട്ടനടത്തം മാർച്ച് 29 ശനിയാഴ്ച നടക്കും. കൂട്ടനടത്തം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഏഴിന് പാമ്പാടിയിൽ നിന്നും ചെന്നാമറ്റം വരെയാണ് കൂട്ടനടത്തം. വർദ്ധിച്ച് വരുന്ന നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് എതിരെയുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് നടത്തം നടക്കുന്നതെന്ന് വായനശാല പ്രസിഡൻ്റ് നൈനാൻ കുര്യൻ , സെക്രട്ടറി ദീപു കുര്യൻ എന്നിവർ പറഞ്ഞു.

Advertisements

Hot Topics

Related Articles