പാമ്പാടി പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

പാമ്പാടി : പാമ്പാടി പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. പാമ്പാടി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കൃഷി ദർശൻ പരിപാടിയുടെ വിളംബര ജാഥയോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും ഉമ്മൻ ചാണ്ടി എം.എൽ.എ നിർവഹിച്ചു . പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡാലി റോയ് അധ്യക്ഷയായി. പഞ്ചായത്തിലെ മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു.

Advertisements

ജില്ലാ കാർഷിക വികസന സമിതി അംഗം കെ എം രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തൈ വിതരണോദ്ഘാടനം കേരള അർബൻ ആന്റ് റൂറൽ ഡെവപ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വ റെജി സഖറിയ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം രാധ വി നായർ, , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഹരി കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി എം മാത്യു, അനീഷ് പന്താക്കൻ, പാമ്പാടി കൃഷി ഓഫീസർ റ്റി എൽ ദിവ്യ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles