കോട്ടയം : പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പ്രതിപക്ഷമായ എൽ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ക്വാറം തികയാതെ തള്ളി. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മനെതിരെ എൽ ഡി എഫ് നൽകിയ അവിശ്വാസ പ്രമേയം ആണ് കോൺഗ്രസും ബിജെപിയും വിട്ട് നിന്നതോടെ തള്ളിയത്. 23 അംഗ ഭരണ സമിതിയിലെ ഏഴ് എൽ ഡി എഫ് അംഗങ്ങളും സ്വതന്ത്ര അംഗം രണ്ടാം വാർഡ് മെമ്പർ സുനിൽ ചാക്കോയും മാത്രമാണ് ഹാജരായത്. 12 അംഗങ്ങൾ എങ്കിലും എത്തിയാലേ ക്വാറം തികഞ്ഞ് വോട്ടെടുപ്പ് നടത്താൻ സാധിക്കു. പത്ത് കോൺഗ്രസ് അംഗങ്ങളും ഒരു ബി ഡി ജെ എസ് അംഗവും നാല് ബി ജെ പി അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു. നാളെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യുവിനെതിരെയുള്ള പ്രമേയം രാവിലെ 10.30 ന് ചർച്ചയ്ക്കെടുക്കും. അതും കോറമില്ലാതെ തള്ളാനാണ് സാധ്യത.