കോട്ടയം : പനച്ചിക്കാട് വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുവിൻ്റെ പക്കൽ നിന്നും 500 രൂപ കൈക്കൂലി വാങ്ങിയ എസ് ഐ യ്ക്ക് എതിരെ നടപടി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐ അലക്സ് ജോണിന് എതിരെയാണ് ജില്ലാ പൊലീസ് മേധാവി നടപടി എടുത്തത്. ഇയാളെ ജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന ലോക്കൽ സ്റ്റേഷനുകളിൽ ഇരുത്തരുത് എന്നും നിർദേശം ഉണ്ട്. ജില്ലാ പഞ്ചായത്തം പി.കെ വൈശാഖ് കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിനോടു പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി എടുത്തത്.
ആഴ്ചകൾക്ക് മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയം പനച്ചിക്കാട് സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൻ്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സ്റ്റേഷനിൽ എത്തിയ മകനോട് 500 രൂപ അലക്സ് കൈക്കൂലി ആയി ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചശേഷമാണ് ഇയാൾ അപകടം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തനിക്ക് നേരിട്ട് ബുദ്ധിമുട്ട് സംബന്ധിച്ച് മരിച്ചയാളുടെ മകൻ ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖിനോട് പരാതി പറഞ്ഞു. ഇതേ തുടർന്ന് വൈശാഖ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ യു ശ്രീജിത്തിനോടും , സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരോടും വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും എസ് എച്ച് ഒ നൽകിയ റിപ്പോർട്ടിലും അലക്സ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. ഇത് തുടർന്നാണ് ഇദ്ദേഹത്തെ ജിലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് സ്ഥലം മാറ്റിയത്. ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ഇയാളെ ഇരുത്തരുത് എനാണ് നിർദേശം.