കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ദ്രുതകർമ്മ സേന പക്ഷികളെ ദയാവധം ചെയ്യുന്ന ജോലികൾ പൂർത്തീകരിച്ചതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. 1203 വളർത്തു പക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവു ചെയ്തു. മോപ്പിങ്ങ്, സാനിറ്റേഷൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു.
Advertisements