പനച്ചിക്കാട്:പനച്ചിക്കാട് ബാങ്കിൽ സൗരോർജ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ ലാഭത്തിലൂടെ പ്രവര്‍ത്തിക്കുന്ന പനച്ചിക്കാട് ബാങ്ക് ഹെഡ് ഓഫീസും ശാഖകളും
ഇനി സ്വന്തം വൈദ്യുതിയിൽ പ്രവർത്തിക്കും.
40 കിലോവാട്ട് ശേഷിയുള്ള സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ബാങ്ക് ഹെഡ് ആഫീസിൽ നടന്നു . ബാങ്കിന്റെ പരുത്തുംപാറയിലെ ഹെഡാഫീസിന് മുകളിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ബാങ്കിന്റെ നീക്കിയിരിപ്പായ കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചിലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിര്‍മ്മാണം പൂര്‍ത്തിയായതോടെ ബാങ്കിന്റെയും ആറ് ശാഖകളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജാവശ്യം മുഴുവനും ഇതില്‍ നിന്നും നിറവേറ്റാനാവും. മാത്രമല്ല, മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കുന്നതിലൂടെ ലാഭം കൈവരിക്കാനാവും. കഴിഞ്ഞ രണ്ടാഴ്ചയോളമായി ട്രയല്‍ എന്ന നിലയില്‍ സോളാറിലാണ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം മാതൃകയായ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കെഎസ്ഇബി ജനറേഷന്‍ ചീഫ് എഞ്ചിനീയര്‍ ജമിലി വി സി നിർവഹിച്ചു.
പരിപാടിയുടെഭാഗമായി അംഗത്വ സമാശ്വാസ ധനസഹായ നിധിയുടെ വിതരണം കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍ നിര്‍ വ്വഹിച്ചു.. ബാങ്ക് പ്രസിഡന്റ് കെ ജെ അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജി ജയകുമാര്‍ സ്വാഗതം ആശംസിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ എസ് സജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ഇബി റിട്ട ഡെപ്യൂട്ടി ചീഫ് എഞ്ചനീയര്‍ എബി കുര്യാക്കോസ്, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ കെ പി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിശ്വംഭരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി പ്രേമു ഐപ്പ് കൃതജ്ഞത രേഖപ്പെടുത്തി.