പനച്ചിക്കാട്ട് ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അഭിമാന നിമിഷം : 100 തൊഴിൽ ദിനം പൂർത്തിയാക്കിയ 358 തൊഴിലാളികളെ ആദരിച്ച് ഗ്രാമ പഞ്ചായത്ത്

പരുത്തുംപാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം 100 തൊഴിൽ ദിനം പൂർത്തിയാക്കിയ 358 തൊഴിലാളികളെ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രശംസാപത്രം നൽകി ആദരിച്ചു . ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന തൊഴിലാളി സംഗമവും ആദരിക്കൽ സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.

Advertisements

പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട , 200 തൊഴിൽദിനം പൂർത്തിയാക്കിയ 5-ാം വാർഡിലെ നന്ദിനി ശ്രീധരൻ പ്രത്യേക അനുമോദനം ഏറ്റുവാങ്ങി . പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള അക്രഡിറ്റഡ് എഞ്ചിനീയർ എൻ ഡി ശ്രീകുമാറിനും മറ്റ് ജീവനക്കാർക്കും 23 വാർഡിലേയും മേറ്റ് മാർ ചേർന്ന് ഉപഹാരം നൽകി . 10-ാം വാർഡിലെ തൊഴിലാളികൾ പ്രത്യേക സംഗീത നൃത്ത പരിപാടി അവതരിപ്പിച്ചു .

Hot Topics

Related Articles