കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കുന്നേൽ വീട്ടിൽ ബാബു പി.ഐസക്കിൻ്റെയും , ഏലിയാമ്മ ബാബുവിനെയും മകൻ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ അലൻ മാത്യൂ ബാബു (21) ഇരു വൃക്കകളും തകരാറിലായി ഗുരുതരമായ അവസ്ഥയിൽ ഒരു വർഷത്തോളമായി അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ് .അലൻ്റെ ജീവൻ രക്ഷിക്കാൻ അടിയന്തിരമായി വൃക്ക മാറ്റിവെയ്ക്കുക മാത്രമാണ് ഏക മാർഗ്ഗമെന്നാണ് ഡോക്ടർന്മാർ നിർദ്ദേശിച്ചിരിക്കുന്നത് . അലൻ്റെ സഹോദരി ഉൾപ്പെടെ കുടുബത്തിലുള്ളവർ വൃക്ക നൽകുവാൻ തയ്യാറായിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ സ്വീകരിക്കുവാൻ കഴിയാതെ വന്നു ..അതിനാൽ ശസ്ത്രക്രിയയ്ക്കുള്ള വൃക്ക പുറത്തു നിന്നും കണ്ടെത്തേണ്ട സാഹചര്യമാണുള്ളത് .
പനച്ചിക്കാട് പഞ്ചായത്ത് ജീവൻ രക്ഷാസമിതിയുടെ ചികിത്സ സഹായ നിധിയിൽ നിന്നും ശസ്ത്രക്രിയയ്ക്കാവശ്യമായ 10 ലക്ഷം രുപ അനുവദിച്ചിട്ടുണ്ട് .എങ്കിലും തുടർച്ചയായ പരിശോധനകൾ, ഡയാലിസിസ് , മെഡിസിൻ ഉൾപ്പെടെ ചെലവുകൾക്കായും അനുബന്ധമായുണ്ടാകുന്ന തുടർ ചികിത്സ ചെലവുകൾക്കുമായി ഭിമമായൊരു തുക ആവശ്യമായി വന്നിരിക്കുകയാണ് . ഇതിനായി പനച്ചിക്കാട് പഞ്ചായത്തിലെ ,ജനപ്രധിനിധികളും ,രാഷ്ട്രിയ ,സാമൂഹിക , സമുദായ നേതാക്കളും പ്രവർത്തകരും ചേർന്ന് അലൻ ചികിത്സ സഹായ നിധിയിലേയ്ക്കായി ധനസമാഹരണം നടത്തുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാസ്റ്റർ ജോൺ സാമുവേൽ ചെയർമാനും വാർഡ് അഗം ജയൻ കല്ലുങ്കൽ ജനറൽ കൺവീനറും ആയ സമിതിയുടെ നേതൃത്വത്തിൽഞായറാഴ്ച്ച രാവിലെ 10 മണി മുതൽ 5 മണിവരെ പനച്ചിക്കാട് പഞ്ചായത്തിലെ , 6, 7, 8, 9 10, വാർഡുകളിലായി 20 തോളം സ്ക്വാഡുകൾ ധനസമാഹരണം നടത്തും. പതിനഞ്ച് ലക്ഷം രൂപാ കണ്ടെത്തുവാനാണ് ശ്രമം .പഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമ്മൻ ,ജില്ലാ പഞ്ചായത്ത് മെമ്പർന്മാരയ വൈശാഖ് പി. കെ, നെബു ജോൺ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രജനി അനിൽ ബ്ലോക്ക് മെമ്പർന്മാരും ,വാർഡ് മെമ്പർന്മാരും ഉൾപ്പെടെയുള്ള ജനപ്രതിധികളും അലൻ ചികിത്സ ധനസമാഹരത്തിന് നേതൃത്വം നൽകുന്നു .