പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തു; വടവാതൂർ സ്വദേശിയായ യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളി്ൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ, കളത്തിപ്പടി, പാറയ്ക്കൽ പി.ബി അജയി(27)യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു തട്ടിപ്പു കേസിൽ എറണാകുളം കടവന്തറ പൊലീസ് അറസ്്റ്റ് ചെയ്തു റിമാൻഡിലായിരുന്ന അജയിയെ ചിങ്ങവനം പൊലീസ് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisements

കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും പലരിൽ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാൾട്ടയിലെ റിസോർട്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയിൽ നിന്നും 2021 ഒക്ടോബറിൽ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പോലീസ് കേസെടുത്തത്. ജില്ലയിൽ മറ്റ് രണ്ടു പേരിൽ നിന്നും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളം, കടവന്ത്രയിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിനു ചിങ്ങവനം പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ രണ്ടു കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Hot Topics

Related Articles