പനച്ചിക്കാട്: പനച്ചിക്കാട് റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലാഭവിഹിതം വിതരണം ആരംഭിച്ചു. 1956ല്‍ ചാന്നാനിക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ബാങ്ക് തുടര്‍ച്ചായി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പ്രഭാത യാസാഹ്ന ശാഖയുള്‍പ്പെട 6 ബ്രാഞ്ചുകള്‍ ഉണ്ട്. ക്ലാസ് 1 സ്പെഷ്യല്‍ ഗ്രേഡ് ബാങ്കിന് നിലവില്‍ 115 കോടി രൂപയുടെ നിക്ഷേപവും 133 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവുമുണ്ട്.
104 കോടിയാണ് വായ്പ. നീതി മെഡിക്കല്‍സ്റ്റോര്‍, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, ജനസേവനകേന്ദ്രം എന്നിവയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി കനിവ് പദ്ധതി, വൃക്ക് രോഡികള്‍ക്ക് ഡയാലിസിസ് കിറ്റ് എന്നിവ കൂടാതെ പാലിയേറ്റീവ് രംഗത്തും ബാങ്കിന്റെ ഇടപെടല്‍ സജീവമാണ്.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും 21,00,000 രൂപയും സഹകരണ റിസ്ക്ക് ഫണ്ടില്‍ നിന്നും 77,57,741 രൂപയും ബാങ്ക് വിതരണം ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭവന നിര്‍മ്മാണത്തിനായി എന്റെ വീട് വായ്പാ പദ്ധതിയും വിദേശവിദ്യാഭ്യാസം ലക്ഷ്യമടുന്നവര്‍ക്കായി വസ്തു ജാമ്യത്തില്‍ വായ്പയും ബാങ്ക് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.ബാങ്ക് ഹെഡാഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ ജെ അനില്‍കുമാര്‍ ലാഭവിഹിതം വതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജി ജയകുമാര്‍, സെക്രട്ടറി പ്രേമു ഐപ്പ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.