കൊല്ലാട് : പനച്ചിക്കാട് പഞ്ചായത്തിൽ മൂന്നാം വാർഡിൽ ബോട്ട് ജെട്ടി മലമേൽക്കാവ് റോഡിനു കെ ഫ്രാൻസിസ് ജോർജ് എം പി യുടെ വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. 400 ഓളോo കുടുംബങ്ങൾക്കു പ്രയോജനം ഉള്ളതാണ് റോഡ്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സിബി ജോൺ കൈതയിലിന്റെ അ ദ്യക്ഷതയിൽ കൂടിയ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എം പിയുടെ പ്രധിനിധി എ കെ ജോസഫ്,, ഫാ. ജേക്കബ് മാത്യു ചന്ദ്രത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, വാർഡ് മെമ്പർ നൈസി മോൾ, മെമ്പർ മാരായ മിനി ഇട്ടികുഞ്ഞു, അനിൽ കുമാർ, ജയന്തി ബിജു, മഞ്ജു രാജേഷ്,മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം എന്നിവർ പ്രസംഗിച്ചു.
Advertisements