പനച്ചിക്കാട്: 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നിലായ പനച്ചിക്കാട് പഞ്ചായത്ത് ഉപരോധിച്ച് എല്‍ഡിഎഫ്. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച ഉപരോധ സമരം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ പ്രതിബദ്ധതയോടെ ഇടപെടുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ആവശ്യമായ ഫണ്ട് നൽകുന്നുണ്ട്. എന്നാല്‍ അത് വേണ്ട വിധം ചിലവഴിക്കാതെ സർക്കാരിനെ കുറ്റം പറഞ്ഞു മുഖം രക്ഷിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.എങ്ങനെ അഴിമതിയും സ്വജനപക്ഷപാതവും നടത്താം എന്ന് ചിന്തിക്കുമ്പോൾ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ മറന്ന് പോവുന്നു. ഉദ്യോഗസ്ഥർ കെടുകാര്യസ്ഥതയുടെ ഭാഗ്മാവുന്നു. അത് നിയന്ത്രിക്കാൻ ഭരണ സമിതിക്ക് കഴിയുന്നില്ല. ഈ അനാസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് വര്‍ഷമായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഫണ്ടില്‍ 25 കോടിയോളം രൂപ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ മൂലം നഷ്ടമായിരുന്നു. പഞ്ചായത്തിലെ എല്ലാ ഗ്രാമീണ റോഡുകളും തകര്‍ന്നു സഞ്ചാരയോഗ്യമല്ലാതായ സ്ഥിതിയില്‍ പോലും റോഡ് വികസനത്തിന് അനുവദിച്ച 70 ശതമാനത്തോളം തുക നഷ്ടപ്പെടുത്തി. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ കരാറുകാരനുമായി എഗ്രിമെന്റ് വച്ചപ്പോള്‍ ആവശ്യമായ തുക ഡിപ്പോസിറ്റ് വാങ്ങാതിരുന്നത് മൂലം പദ്ധതിയുടെ 0 ശതമാനത്തോളം തുക പഞ്ചായത്തിന് നഷ്ടമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്രമല്ല, സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നിരവധി ആനുകൂല്യങ്ങള്‍ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ സ്വന്തം പേരിലും, ബന്ധുക്കളുടെ പേരിലും തട്ടിയെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് അംഗന്‍വാടികളില്‍ ഒഴിവ് വന്ന വേക്കന്‍സികളില്‍ ഈ രംഗത്ത് താല്‍ക്കാലിക ജോലി നോക്കുന്നവര്‍ക്ക് നിയമനം നല്‍കേണ്ടതിന് പകരം ഇതും പഞ്ചായത്ത് അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് സ്വന്തമാക്കുകയാണ് ചെയ്തത്. ലൈഫ് ഭവനപദ്ധതിയില്‍ വീട് നല്‍കുന്നതിന് അറുനൂറിലേറെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
ഇത്തരത്തില്‍ അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച ഭരണസമിതിക്കെതിരെ നടത്തിയ ഉപരോധ സമരത്തില്‍ നൂറുകണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പങ്കാളികളായി. പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജി ജയകുമാര്‍ അദ്ധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മറ്റി അംഗം എം കെ പ്രഭാകരന്‍, എന്‍സിപിഎസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സാബു മുരിക്കവേലി, കേരളകോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ഐസക് പ്ലാപ്പള്ളിയില്‍, എല്‍ഡിഎഫ് നേതാക്കളായ അഡ്വ സന്തോഷ് കേശവനാഥ്, കെ എന്‍ വിശ്വനാഥന്‍, കെ ജെ അനില്‍കുമാര്‍, പി സി ബെഞ്ചമിന്‍, ഇ ആര്‍ സുനില്‍കുമാര്‍, അഡ്വ ജോസ് ചെങ്ങഴത്ത്, പി കെ മോഹനന്‍, എ കെ സജി, ഷാജി പി ഉതുപ്പ്, ശാലിനി തോമസ്, കെ എന്‍ മഞ്ജുഷ, എന്‍ ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.