കൊല്ലാട് : പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊല്ലൻ കവല തൃകോവിൽ റോഡ് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് പണി പൂർത്തികരിച്ചത്. ഇരുന്നൂറോളോം കുടുംബങ്ങൾക്ക് ഉപകാരപെടുന്നതാണ് ഈ റോഡ്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നൈസിമോൾ, മഞ്ജു രാജേഷ്,- ജോർജുകുട്ടി, എം ജി മണി,ജയൻ ബി മഠം, അലക്‌സ് ചെറുവള്ളി, സലിം മരതൂ ർ എന്നിവർ പ്രസംഗിച്ചു.
Advertisements