കോട്ടയം : മുഖ്യമന്ത്രി വിരട്ടിയാലും വില പേശിയാലും ഈ നാട്ടിലെ ഉദ്യോഗസ്ഥർ നന്നാവില്ല. പാലക്കാട്ടെ കൈക്കൂലി കേസിന് പിന്നാലെ പരിശോധനയും വിരട്ടും കർശനമാക്കിയെങ്കിലും ഒന്നും പഠിക്കാതെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ. പനച്ചിക്കാട് വില്ലേജ് ഓഫിസിൽ നിന്ന് വരുന്ന വാർത്തകളാണ് ഇപ്പോൾ സർക്കാരിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നത്. 20 ദിവസം മുൻപ് സൈറ്റ് പ്ലാനിനായി നൽകിയ അപേക്ഷയിൽ ഇതുവരെയും തീരുമാനമെടുക്കാതെ വന്നതോടെ, പൊതുപ്രവർത്തകൻ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്ന് ഭീഷണി മുഴക്കിയതാണ് പുതിയ വാർത്ത. ബാങ്ക് വായ്പയുടെ ആവശ്യത്തിനായി സൈറ്റ് പ്ളാൻ തേടിയെത്തിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പൊതുപ്രവർത്തകനെയാണ് പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ നെട്ടോട്ടം നടത്തിയത്.
കഴിഞ്ഞ ഒൻപതിനാണ് മുൻ വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബൈജു ചെറുകോട്ട കൊല്ലാട് ഭാഗത്തുള്ള തന്റെ സ്ഥലത്തിന്റെ സൈറ്റ് പ്ളാനിനായി അപേക്ഷ സമർപ്പിച്ചത്. എന്നാൽ , ദിവസങ്ങളോളം നടന്നിട്ടും വില്ലേജ് ഓഫീസർ ഇല്ലെന്നും, അടക്കമുള്ള മറ്റുപല കാരണങ്ങൾ പറഞ്ഞ് അപേക്ഷയിൽ തീരുമാനം ആക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. ഇത് തുടർന്ന് കഴിഞ്ഞദിവസം വില്ലേജ് ഓഫീസറെ നേരിട്ട് കണ്ട പൊതുപ്രവർത്തകൻ സ്ഥലത്തെത്തിക്ക് സൈറ്റ് പ്ലാൻ തയ്യാറാക്കിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഇന്ന് രാവിലെ സൈറ്റ് പ്ളാനിനായി വില്ലേജ് ഓഫീസിലെത്തിയ ബൈജുവിനോട് അപേക്ഷ കാണാനില്ലെന്ന് മറുപടിയാണ് ജീവനക്കാർ നൽകിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിൽ വൈകിട്ട് നാലുമണിയോടെ അപേക്ഷ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഫീസ് അടയ്ക്കാനുള്ള സമയം കഴിഞ്ഞതായി അറിയിച്ച ജീവനക്കാർ വീണ്ടും സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ബൈജു പ്രതിഷേധവുമായി രംഗത്തെത്തിയത്. സർട്ടിഫിക്കറ്റ് കിട്ടും വരെ ഓഫീസ് അടയ്ക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ഇദ്ദേഹം അറിയിച്ചു.