കോട്ടയം : പനച്ചിക്കാട് പഞ്ചായത്തിൽ കെടുകാര്യസ്ഥതയാണെന്നാരോപിച്ച് എൽ ഡി എഫ് പനച്ചിക്കാട് പഞ്ചായത്ത് ഉപരോധിക്കുന്നു. ഏപ്രിൽ മൂന്നിന് രാവിലെ മുതലാണ് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുക. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. വി. ബി ബിനു ഉപരോധം ഉദ്ഘാടനം ചെയ്യും. പദ്ധതി വിഹിതമായി സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ ചിലവഴിക്കാതെ നഷ്ടപ്പെടുത്തിയ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും , തകർന്നടിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കാത്തതിനെതിരെയും , ഭരണസമിതിയുടെ അഴിമതിക്കും കടുകാര്യസ്ഥതക്കും എതിരെയുമാണ് ഉപരോധസമരം എന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.
Advertisements