ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന കേരള സർക്കാരിനെയും സഹകരണ കൊള്ള നടത്തിയ സിപിഎം നേതാക്കളെയും ജനങ്ങളുടെ മുൻപിൽ തുറന്നുകാട്ടുന്നതിന് – – പനച്ചിക്കാട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി

‘പദയാത്ര ” നാളെ ഒക്ടോബർ 16 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക്

Advertisements

പനച്ചിക്കാട് : കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്ര നാളെ ഒക്ടോബർ 16 തിങ്കളാഴ്ച  വൈകുന്നേരം 5 മണിയ്ക്ക് പടിയറക്കടവിൽ നിന്നും ആരംഭിക്കും . പരുത്തും പാറക്കവലയിൽ സമാപിക്കും . സമാപന സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , ഷാനിമോൾ ഉസ്മാൻ , തുടങ്ങിയ കോൺഗ്രസ്റ്റ് നേതാക്കൾ പ്രസംഗിക്കും . കേരള സർക്കാരിന്റെ തല തിരിഞ്ഞ ജനദ്രോഹ നയങ്ങളെയും സഹകരണമേഖല കട്ടുമുടിക്കുന്ന സി പി എം കൊള്ളക്കാരെയും തുറന്നു കാണിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയുടെ ഭാഗമായാണ് പദയാത്ര നടത്തുന്നത് . സി പി എം നേതാക്കൾ രണ്ടരക്കോടി രൂപ (ഇരുനൂറ്റിയൻപത് ലക്ഷം ) കൊള്ള നടത്തിയ കരുവന്നൂരിന്റെ മിനി പതിപ്പായ , ചാന്നാനിക്കാട് സഹകരണ ബാങ്കിലെ  സാധാരണക്കാരുടെ നിക്ഷേപം തിരികെ നൽകാതെ മാസങ്ങളായി അവരെ കബളിപ്പിക്കുന്ന പനച്ചിക്കാട്ടെ സി പി എം നേതാക്കളുടെ വികൃതമുഖം തുറന്നു കാണിക്കുന്നതിനുള്ള ആദ്യ സമര പരിപാടിയുടെ ഭാഗം കൂടിയാണ് ഈ പദയാത്രയെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഇട്ടി അലക്സ് പറഞ്ഞു .

Hot Topics

Related Articles