ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്, ഒമിക്രോൺ കേസുക( വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കൂട്ടാൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആർ.ടി.പി.സി.ആർ പരിശോധനകളുടെ ഫലം വരാൻ വൈകുന്നതിനാൽ ആന്റിജൻ ടെസ്റ്റുകളും സെൽഫ് ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസ തടസം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. കൊവിഡ് ലക്ഷണങ്ങളുള്ളവരെ രോഗിയായി കണക്കാക്കി ചികിത്സ നൽകും.നെഗറ്റീവ് ആണെന്ന് തെളിയുന്നതു വരെ രോഗിയായി കണക്കാക്കണമെന്നും കത്തിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർ.ടി.പി.സിആർ വഴി രോഗ നിർണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നു. അതിനാൽ വേഗത്തിലുള്ള പരിശോധനകളെ പ്രോത്സാഹിപ്പിക്കണം. കൂടുതൽ ടെസ്റ്റിംഗ് ബൂത്തുകൾ സജ്ജമാക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈൻ ചെയ്യണം.