പന്തളത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; കടയ്ക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പന്തളം : ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കടയ്ക്കാട് കുമ്പവീട്ടിൽ മണവാട്ടി എന്ന് വിളിക്കുന്ന ഷാജി (45)യാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ച്ച രാത്രി 9.30 ന് ആരുമില്ലാത്ത തക്കം നോക്കി ബുള്ളറ്റിലെത്തിയ ഇയാൾ വീട്ടിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

Advertisements

ഭയന്നുപോയ സ്ത്രീ വിവരം ആരോടും പറഞ്ഞില്ല. ഭർത്താവിനെ അറിയാവുന്ന പരിചയമുള്ള ആളാണെങ്കിലും വീട്ടിൽ വരുന്നത് ആദ്യമാണെന്നും അടുത്ത രണ്ട് ദിവസങ്ങളിലും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആണ് വീട്ടമ്മയുടെ മൊഴി. ഒരു തവണ മദ്യം കൊണ്ടുവന്ന് ഭർത്താവിനെ കുടിപ്പിച്ച ശേഷമായിരുന്നു പീഡനശ്രമം. ഇന്നലെ കാറുമായെത്തി കറങ്ങാൻ പോകാൻ വിളിക്കുകയും സ്ഥിരമായി പിറകിൽ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇവർ ഭർത്താവിനെയും ബന്ധുക്കളെയും
വിവരമറിയിച്ചത്. ഇതേ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെയും അടൂർ ഡി വൈഎസ്പി ആർ ബിനുവിന്റെയും നിർദ്ദേശപ്രകാരം പന്തളം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, എസ്‌ഐ ബി ശ്രീജിത്ത്, സിപിഒ മാരായ അർജുൻ, രാജീവ് എന്നിർ അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് ഷാജി യെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.