പന്തളം മങ്ങാരം യക്ഷിവിളക്കാവ് ആയില്യം ഉത്സവത്തിന് നാളെ തുടക്കം

പന്തളം: പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ ആയില്യം ഉത്സവത്തിന് നാളെ തുടക്കമാകും. ഏപ്രിൽ 5 ന് ഉച്ചക്ക് മൂന്ന് മണിക്ക് മഹാസ്യ ന്ദന യാത്ര നടക്കും. ചക്കോളിശ്ശേരി കാവിൽ നിന്നും ആരംഭിക്കുന്ന മഹാസ്യ ന്ദന യാത്ര വിവിധ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് രാത്രി 9 മണിയോടെ യക്ഷിവിളക്കാവിൽ എത്തിച്ചേരും. ഏപ്രിൽ 6 ന് രാവിലെ 10 മുതൽ 4 വരെ യക്ഷിവിളക്കാവ് മാത്യ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം നടക്കും. വൈകിട്ട് 6 ന് മണിയാൽ മണ്ഡപ സമർപ്പണം നടക്കും. 

Advertisements

പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി.രാമവർമ്മ രാജ ദീപ പ്രോജ്വലനം നടത്തും. യക്ഷിവിളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് കെ.സി. വിജയ മോഹനൻ അദ്ധ്യക്ഷത വഹിക്കും. 7 മണിക്ക് കൈകൊട്ടിക്കളി, 7.30 ന് വഞ്ചിപ്പാട്ട്, 8 ന് വിസ്മയരാവ് എന്നിവ നടക്കും. ഏപ്രിൽ 7 ന് രാവിലെ 6 ന് ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, 8 ന് ക്ഷേത്ര തന്ത്രി സി പി എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നൂറും പാലും നടക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചക്ക് 12 ന് ഗോദാനം, അനന്തഭദ്രം സേവാനിധി സമർപ്പണം, 1ന് ആയില്യസദ്യ, 2 ന് ഭഗവദ്ഗീതാ പാരായണം എന്നിവ നടക്കും. വൈകിട്ട് 6.30 ന് മുട്ടാർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും കോലം പുറപ്പെട്ട് യക്ഷിവിളക്കാവിൽ എത്തി പടയണി നടക്കും.

Hot Topics

Related Articles