കോട്ടയം: പാമ്പാടി ആലാമ്പള്ളിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് പാമ്പാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയ്ക്കു പരിക്ക്. പാമ്പാടി സ്റ്റേഷനിലെ എ.എസ്.ഐ അനിൽ കെ.പ്രകാശ് ചന്ദ്രനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെ പാമ്പാടി ആലാമ്പള്ളി ഭാഗത്തായിരുന്നു അപകടം.
പാമ്പാടി സ്റ്റേഷനിലെ ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു അനിൽ. കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ സ്വിഫ്റ്റ് ഡിസയർ കാർ ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ച് റോഡിൽ ഇദ്ദേഹം വീണു. എന്നാൽ, അപകടത്തിനു ശേഷം കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് എ.എസ്.ഐയെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കാലിനു രണ്ട് പൊട്ടലുള്ള ഇദ്ദേഹത്തെ പിന്നീട്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിനു ശേഷം നിർത്താതെ പോയ കാർ കണ്ടെത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.