ഈരാറ്റുപേട്ട : വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക ജീവിതത്തിനുള്ള അടിത്തറ പണിയുന്നതിൽ മദ്രസ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി പറഞ്ഞു. ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് മദ്രസ ഫെസ്റ്റിന്റെ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട എം ഇ എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ എം റഷീദ് മുഖ്യപ്രഭാഷണം നടത്തി. പുത്തൻപള്ളി ഇമാം ത്വൽഹ നദ് വി, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പുത്തൻപള്ളി മഹല്ല് പ്രസിഡന്റ് മുഹമ്മദ് സാലി, സെക്രട്ടറി വി എച്ച് നാസർ, ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, കെ എം റഷീദ്, അഷ്കർ മാഹിൻ എന്നിവർ സംസാരിച്ചു. ഷമീർ ഇലവുങ്കൽ സ്വാഗതവും ജലീൽ പാറയിൽ നന്ദിയും പറഞ്ഞു. നിയാസ് എൻ എം അധ്യക്ഷത വഹിച്ചു.