പത്തനംതിട്ട: പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു.
പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. റോഡിൽ വാഹനതിരക്കേറിയ സമയത്തായിരുന്നു അപകടം. റോഡിൽ വാഹനങ്ങളിൽ നിന്ന് ഓയില്‍ അടക്കം പരന്നു. ഫയര്‍ഫോഴ്സെത്തി റോഡ് വൃത്തിയാക്കിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, ഉയരപ്പാത നിർമ്മാണം നടക്കുന്ന ആലപ്പുഴ അരൂർ ചന്തിരൂരിൽ ഉണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തലവടി സ്വദേശി 24 കാരനായ പ്രവീൺ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബാരിക്കേഡിൽതട്ടി നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് റോഡിൽ വീണ പ്രവീണിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ തുടരുകയാണ്.