കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻതന്നെ മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി.കഴിഞ്ഞ ദിവസങ്ങളിൽ മതമേലധ്യക്ഷൻ മാരെയും ആത്മീയ – സാമുദായിക നേതാക്കളെയും സന്ദർശിച്ച് ആശയവിനിമയം നടത്തുകയും അനുഗ്രഹം തേടുകയും ചെയ്ത തുഷാർ വെള്ളാപ്പള്ളി ഞായറാഴ്ച രണ്ടു മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് എൻഡിഎ ജില്ലാ ചെയർമാൻ ജി ലിജിൻലാൽ അറിയിച്ചു.പാലാ,കടുത്തുരുത്തി മണ്ഡലങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കും.നരേന്ദ്ര മോദി സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്യും.തിങ്കളാഴ്ച ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയുടെ കൂടി പരസ്യപ്രചാരണത്തിന് തുടക്കമാവും.പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും തിരുനക്കരയിലേക്കാണ് റോഡ് ഷോ. എൻ.ഡി.എ സംസ്ഥാന- ജില്ലാ നേതാക്കൾ ഷോയിൽ പങ്കെടുക്കും.