പാർത്രിയാർകിസ് ബാവ സസ്പെൻ്റ് ചെയ്ത മെത്രാപ്പോലീത്ത കുറിച്ചി പള്ളിയിൽ കുർബാന ചൊല്ലി ; കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ സംഘർഷം : കുറിച്ചി സ്വദേശിയുടെ തലയ്ക്ക് പരിക്ക് 

കോട്ടയം : പാർത്രിയാർകിസ് ബാവ സസ്പെൻ്റ് ചെയ്ത മെത്രാപ്പോലീത്ത  കുർബാന ചൊല്ലിയതിനെച്ചൊല്ലി കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ സംഘർഷം. സംഘർഷത്തിനിടെ പാർത്രിയാർകിസ് ബാവ അനുകൂല പക്ഷത്തെ കരിമ്പന്നൂർ വീട്ടിൽ റിജോ (46) യ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.30 ന് കോട്ടയം കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിലായിരുന്നു സംഘർഷം. പാർത്രിയാർകിസ് ബാവയുടെ സസ്പെൻഷൻ നില നിൽക്കുന്നതിനിടെ സേവേറിയോസ് മെത്രാപ്പോലീത്ത പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തുകയായിരുന്നു. ഇതിനെ എത്തിർത്ത് പാർത്രിയാർകിസ് ബാവ അനുകൂലികൾ രംഗത്ത് എത്തി. ഇതേച്ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് റിജോയ്ക്ക് തലയ്ക്ക് പരിക്കേറ്റത്. പള്ളിയിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വിവരം അറിഞ് ചിങ്ങവനം പെലീസ് സംഘവും സ്ഥലത്ത് എത്തി.

Advertisements

Hot Topics

Related Articles