പാർത്ഥസാരഥി കളരി സംഘം കുറിച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കുറിച്ചി: പാർത്ഥസാരഥി കളരി സംഘം പ്രവർത്തനം ആരംഭിച്ചു. ആയോധന കലകളുടെ ആചാര്യ ശിക്ഷ്യ പരമ്പരയിലെ ഗുരുക്കൾ എം ജി വിജയകുമാറാണ് കളരിക്ക് നേതൃത്വം നൽകുന്നത്.ആരോഗ്യം വീണ്ടെടുക്കാം നിലനിർത്താം എന്ന ആശയത്തിലൂന്നിയാണ് കളരി ആരംഭിച്ചത്. പാർത്ഥസാരഥി കളരിപ്പയറ്റ് പരിശീലന കേന്ദ്രത്തിൻ്റെ  ഉദ്ഘാടനം എംഎൽഎ അഡ്വ: ജോബ് മൈക്കിൾ നിർവഹിച്ചു.

കളരി സംഘം പ്രസിഡൻ്റ് പ്രസന്നകുമാർ ആനാരിൽ അദ്ധ്യക്ഷത വഹിച്ചു. വാസുദേവ സിവിഎൻ കളരി കടുത്തുരുത്തി ഡോ: ഷാജി വാസുദേവൻ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി.പൊടിപ്പാറ തിരുകുടുംബം ദേവാലയം വികാരി ജോസഫ് കട്ടച്ചിറ, ഇളങ്കാവ് ദേവസ്വം പ്രസിഡൻ്റ് കെ ജി രാജ് മോഹൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.കൊച്ചിൻ ഷിപ്പിയാർഡ് പ്രതിനിധി ബി രാധാകൃഷ്ണമേനോൻ, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി ആർ മഞ്ജീഷ്,ഷൈലജ സോമൻ, ഡോ:രാം ജ്യോതിഷ്, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ആയോധന കലയുടെ പ്രദർശനവും നടന്നു.

Hot Topics

Related Articles